പാലക്കാട്ടെ പാടങ്ങള്‍ വീണ്ടും പച്ചപുതക്കുന്നു; രണ്ടാംവിളക്കുള്ള തെയ്യാറെടുപ്പുകൾ തുടങ്ങി - paddy cultivation news
കഴിഞ്ഞ രണ്ടാം വിളക്ക് ജില്ലയിൽ 65000ലേറെ കർഷകർ സംഭരണത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. 1.7 ലക്ഷം മെട്രിക് ടൺ നെല്ലാണ് അന്ന് സംഭരിച്ചത്. ഇത്തവണ വിളവ് കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
![പാലക്കാട്ടെ പാടങ്ങള്‍ വീണ്ടും പച്ചപുതക്കുന്നു; രണ്ടാംവിളക്കുള്ള തെയ്യാറെടുപ്പുകൾ തുടങ്ങി നെല്‍കൃഷി വാര്‍ത്ത കൃഷി ഇറക്കി വാര്‍ത്ത paddy cultivation news farming started news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9422102-thumbnail-3x2-afsfdasdf.jpg)
നെല്‍കൃഷി
പാലക്കാട്:ജില്ലയിൽ രണ്ടാംവിള നെൽകൃഷിക്കുള്ള തെയ്യാറെടുപ്പുകൾ ആരംഭിച്ചു. ഒന്നാം വിള നെല്ലുസംഭരണം 90 ശതമാനത്തോളം പൂർത്തിയായതോടെയാണ് കൊയ്തൊഴിഞ്ഞ പാടങ്ങളിൽ രണ്ടാം വിളയ്ക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. സാധാരണ ഒന്നാംവിള പൊടിവിതയും രണ്ടാംവിള ഞാറ്റടി തയ്യാറാക്കി പറിച്ചു നടുകയുമാണ് ചെയ്യുക. ഞാറ്റടിവിത ആരംഭിച്ചിട്ടുണ്ട്. കൃഷിക്കായി നിലം ഉഴുതൊരുക്കി, ചില പാടങ്ങളിൽ ഇതിനോടകം നടീലും ആരംഭിച്ചു.
ഏകദേശം 4000 ഹെക്‌ടറിലാണ് രണ്ടാം വിള കൃഷി ഇറക്കാൻ സാധ്യത. കൃഷിക്കായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി