പാലക്കാട്: എസ്എസ്എൽസി - ഹയർസെക്കന്‍ററി പരീക്ഷകൾക്ക് ജില്ല തയ്യാറാണെന്ന് മന്ത്രി എ കെ ബാലൻ. വിദ്യാർഥികൾക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ പരീക്ഷാ കേന്ദ്രം ഉണ്ടാകില്ല. കുട്ടികൾക്ക് നൽകാനായി ഒന്നര ലക്ഷത്തിലധികം മാസ്കുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് പരീക്ഷക്ക് മുൻപ് വിതരണം ചെയ്യും. കുട്ടികൾക്ക് പരീക്ഷയ്‌ക്ക് എത്താനും തിരിച്ചു മടങ്ങാനുമുള്ള ഗതാഗത സൗകര്യവും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
പാലക്കാട് പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമായി - എ കെ ബാലൻ
എസ് എസ് എൽ സി, ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി വിഭാഗങ്ങളിലായി 123273 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്.
പാലക്കാട് ജില്ല എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറായെന്ന് മന്ത്രി എ.കെ.ബാലൻ
തെർമൽ സ്കാനറുകളും ഹാൻഡ് വാഷും സോപ്പുമടക്കം സ്‌കൂളിൽ ഉണ്ടാവുമെന്നും ഓരോ പരീക്ഷയ്ക്ക് മുമ്പും ശേഷവും ഫയർ ഫോഴ്സിന്‍റെ സഹായത്തോടെ ക്ലാസ് മുറികൾ അണുവിമുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. 36 കുട്ടികൾ തമിഴ്നാട്ടിൽനിന്നും എത്തേണ്ടവരാണ്. ഇവർക്ക് താമസിക്കാൻ പ്രത്യേക റൂമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .എസ് എസ് എൽ സി, ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി വിഭാഗങ്ങളിലായി 123273 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത് .
Last Updated : May 24, 2020, 12:03 PM IST