കേരളം

kerala

ETV Bharat / state

'അഞ്ച് വര്‍ഷങ്ങള്‍-നെല്ലറയുടെ വികസനം' പുസ്‌തകം പ്രകാശനം ചെയ്‌തു - പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

അഞ്ച് വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ പുസ്‌തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ പ്രകാശനം ചെയ്‌തു

അഞ്ച് വര്‍ഷങ്ങള്‍-നെല്ലറയുടെ വികസനം  പാലക്കാട് ജില്ല  പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  palakkad district information office book
'അഞ്ച് വര്‍ഷങ്ങള്‍-നെല്ലറയുടെ വികസനം' പുസ്‌തക പ്രകാശനം ചെയ്‌തു

By

Published : Jan 1, 2021, 8:59 PM IST

പാലക്കാട്: അഞ്ച് വര്‍ഷങ്ങള്‍-നെല്ലറയുടെ വികസനം' പുസ്‌തകം പ്രകാശനം ചെയ്‌തു. ജില്ലയിലെ വിവിധ വകുപ്പുകള്‍ മുഖേന കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 'അഞ്ച് വര്‍ഷങ്ങള്‍ - നെല്ലറയുടെ വികസനം' പുസ്‌തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ എ.ഡി.എം ആര്‍.പി സുരേഷിന് നല്‍കിയാണ് പ്രകാശനം ചെയ്‌തത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് പറളി ഡിവിഷന്‍ അംഗം അഡ്വ. സഫ്‌ദര്‍ ഷെരീഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ സംബന്ധിച്ചു.

ABOUT THE AUTHOR

...view details