പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് പ്രക്രിയയിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ കോളജ് പ്രിൻസിപ്പാളുമാരുമായി കലക്ടർ മൃണ്‍മയി ജോഷി ശശാങ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ ക്യാമ്പസുകളും യുവജന ക്ലബ്ബുകളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ജില്ലയിലെ കന്നി വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരമൊരുക്കുന്നുണ്ട്.
കന്നി വോട്ടർമാരെ തേടി പാലക്കാട് ജില്ലാ കലക്ടർ - പാലക്കാട് ജില്ലാ കലക്ടർ
കന്നി വോട്ടർമാരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ജില്ലയുടെ വികസന സാധ്യതകളും ജില്ലാ കലക്ടറുമായി പങ്കുവയ്ക്കാനായി അവസരം ഒരുങ്ങുന്നു

കന്നി വോട്ടർമാരെ തേടി പാലക്കാട് ജില്ലാ കലക്ടർ
കന്നി വോട്ടർമാരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ജില്ലയുടെ വികസന സാധ്യതകളും പ്രതീക്ഷകളും പങ്കുവയ്ക്കാനായി ഈ അവസരം പ്രയോജനപ്പെടുത്താം. പേര്, വയസ്, ഫോൺ നമ്പർ, ഇ- മെയിൽ ഐഡി എന്നിവ സഹിതം districtelectionofficerpkd@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 24 ന് വൈകിട്ട് അഞ്ചിനുള്ളിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് കലക്ടറുമായി സംവദിക്കാൻ അവസരം ലഭിക്കുക.