കേരളം

kerala

ETV Bharat / state

പാലക്കാട് 237 പേര്‍ക്ക് കൂടി കൊവിഡ്

199 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4233 ആയി.

palakkad covid updates  പാലക്കാട് 237 പേര്‍ക്ക് കൂടി കൊവിഡ്  പാലക്കാട്  പാലക്കാട് വാർത്തകൾ
പാലക്കാട് 237 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 21, 2021, 2:28 AM IST

പാലക്കാട്: ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 126 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 4 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും.

ഇന്ന് 199 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4233 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, കാസർകോട് ജില്ലകളിലും മൂന്ന് പേര്‍ ആലപ്പുഴ, 7 പേർ തിരുവനന്തപുരം, 19 പേര്‍ കോഴിക്കോട്, 36 പേർ തൃശ്ശൂര്‍, 38 പേർ എറണാകുളം ജില്ലകളിലും, 118 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details