പാലക്കാട് 218 പേര്‍ക്ക് കൂടി കൊവിഡ് - പാലക്കാട് വാർത്തകൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,103 ആയി
പാലക്കാട്: ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഉറവിടം അറിയാതെ രോഗികൾ 118 ആണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന എട്ട് പേരും മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 306 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,103 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 19 പേര്‍ കോഴിക്കോട്, 48 പേര്‍ തൃശ്ശൂര്‍, 46 പേര്‍ എറണാകുളം, 117 പേര്‍ മലപ്പുറം എന്നീ ജില്ലകളിലും ചികിത്സയിലുണ്ട്.