പാലക്കാട് 688 പേർക്ക് കൊവിഡ്
പാലക്കാട്: ജില്ലയിൽ ഇന്ന് 688 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.343 പേർക്ക് രോഗമുക്തി.സമ്പർക്കത്തിലൂടെ 299 പേർക്ക് രോഗബാധ ഉണ്ടായി. ഉറവിടം അറിയാതെ രോഗം ബാധിച്ചവർ 383 പേരാണ്. ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി വന്ന അഞ്ചുപേർക്ക് രോഗം ബാധിച്ചു.ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7123 ആയി.