പാലക്കാട് ജില്ലയിൽ മൂന്നു വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് - മൂന്നു വയസുകാരൻ
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആയി
![പാലക്കാട് ജില്ലയിൽ മൂന്നു വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് palakkad covid updates പാലക്കാട് മൂന്നു വയസുകാരൻ മഹാരാഷ്‌ട്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7920057-219-7920057-1594050086684.jpg)
പാലക്കാട്: ജില്ലയിൽ ഇന്ന് മൂന്നു വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തി നേടി. തമിഴ്‌നാട്ടിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശിനി (35), മഹാരാഷ്‌ട്രയിൽ നിന്ന് വന്ന കഞ്ചിക്കോട് സ്വദേശികളായ സ്‌ത്രീയും ( 31) പുരുഷനും (34), സൗദിയില്‍ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശിയായ മൂന്നു വയസുകാരന്‍, യുഎഇയിൽ നിന്നും വന്ന കുലുക്കല്ലൂർ സ്വദേശി (30), ബഹറിനിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (50), ഖത്തറിൽ നിന്നും വന്ന കണ്ണമ്പ്ര സ്വദേശി (29) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം ആനക്കര കുമ്പിടി സ്വദേശിനിയായ ഒരാൾക്ക് (65) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഡോക്‌ടറുടെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആയി.