പാലക്കാട്: ജില്ലയിൽ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോക്സോ കേസിൽ അറസ്റ്റിലായി ആലത്തൂർ സബ്ജയിലിൽ കഴിയുന്ന മുണ്ടൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച പതിനൊന്നിലൊരാൾ ഇയാളാണ്. ജയിലുകളിലെ കൊവിഡ് സെന്‍ററായി പ്രവർത്തിക്കുന്ന ആലത്തൂർ സബ് ജയിലിൽനിന്ന് ഇയാളെ ജില്ലാആശുപത്രിയിലേക്ക് മാറ്റി. സബ് ജയിലിൽ കഴിയുന്ന 12പേരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം വന്ന നാലെണ്ണത്തിൽ ഇയാളുടേത് പോസിറ്റീവും മറ്റുള്ളവ നെഗറ്റീവുമാണ്.
പാലക്കാട് റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പോക്സോ കേസിൽ അറസ്റ്റിലായി ആലത്തൂർ സബ്ജയിലിൽ കഴിയുന്ന മുണ്ടൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്
പാലക്കാട് റിമാൻഡ് പ്രതിക്ക് കൊവിഡ്–-19 സ്ഥിരീകരിച്ചു
പോക്സോ കേസിൽ കോങ്ങാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പരിശോധിച്ച് ആലത്തൂരിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേകം മുറികളിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിരീക്ഷണത്തിലാക്കുന്നത് ബന്ധപ്പെട്ടവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.