പാലക്കാട് അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
7 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ വെള്ളിയാഴ്ച അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നാലുപേർ കൂറ്റനാട് പെരിങ്ങോട് സ്വദേശികളും ഒരാൾ കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി സ്വദേശിയുമാണ്. പെരിങ്ങോട് സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവർ കഴിഞ്ഞ മെയ് 18ന് മുംബൈയിൽ നിന്നും കേരളത്തിൽ എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശി എട്ടാം തിയതി ചെന്നൈയിൽ നിന്നാണ് കേരളത്തിലെത്തിയത്. ഇവരോടൊപ്പം ചെന്നൈയിൽ നിന്നും വന്ന ഒരാൾക്ക് മെയ് 16ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരുടെയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ഇവരോടൊപ്പം യാത്ര ചെയ്ത ഭർത്താവിന്‍റെയും മകന്‍റെയും പരിശോധനാഫലം നെഗറ്റീവ് ആണ്.