കേരളം

kerala

ETV Bharat / state

പാലക്കാട് 176 പേര്‍ക്ക് കൂടി കൊവിഡ് - പാലക്കാട്ടെ കോവിഡ് അപ്ഡേറ്റ്സ്

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,180 ആയി

Palakkad Covid updates  Palakkad Coronavirus updates  പാലക്കാട്ടെ കോവിഡ് അപ്ഡേറ്റ്സ്  പാലക്കാട് കൊറോണ കേസുകൾ
ജില്ലയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 17, 2021, 9:14 PM IST

പാലക്കാട്: ജില്ലയില്‍ ഞായറാഴ്‌ച 176 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 221 പേര്‍ രോഗമുക്തി നേടി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 76 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 86 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 13 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 221 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,180 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ വീതം കാസർകോട്, വയനാട് ജില്ലകളിലും മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, 30 പേർ തൃശൂര്‍, 44 എറണാകുളം ജില്ലകളിലും, ആറ് പേർ തിരുവനന്തപുരം, 18 പേര്‍ കോഴിക്കോട്, 112 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details