പാലക്കാട്: ജില്ലയിൽ ഇന്ന് 491 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി 379 ആളുകൾ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. പുതിയ കൊവിഡ് ബാധിതരിൽ സമ്പർക്കത്തിലൂടെ 293 പേർക്ക് രോഗബാധ ഉണ്ടായതായും ആരോഗ്യവകുപ്പ് അറിയിച്ചു.
പാലക്കാട് 491 പേർക്ക് കൂടി കൊവിഡ് - Palakkad covid update news
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച 293 പേരും ഉറവിടം അറിയാതെ രോഗം ബാധിച്ച 188 പേരും, നാല് ആരോഗ്യ പ്രവർത്തകരും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ആറ് പേരുമുൾപ്പെടുന്നു.
ഇത് കൂടാതെ, ഉറവിടം അറിയാതെ രോഗം ബാധിച്ച 188 പേരും, നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നതായും അധികൃതർ പറഞ്ഞു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആറ് പേർക്ക് ഇന്ന് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 4997 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് നിന്നുള്ള ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലും നാല് പേർ തിരുവനന്തപുരത്തും രണ്ട് പേർ കണ്ണൂരിലും ചികിത്സയിലുണ്ട്. ഇതിന് പുറമെ, തൃശൂരിൽ 34 പേരും കോഴിക്കോട് 11 പേരും എറണാകുളത്ത് 52 പേരും മലപ്പുറത്ത് 83 പേരും ചികിത്സയിൽ കഴിയുന്നതായും അധികൃതർ വ്യക്തമാക്കി.