പാലക്കാട് 369 പേർക്ക് കൂടി കൊവിഡ് - ഉറവിടം അറിയാത്ത രോഗികൾ
ഇന്ന് രോഗം ബാധിച്ചവരിൽ 189 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഉറവിടം അറിയാത്ത 159 രോഗികൾ.
പാലക്കാട് ഇന്ന് 369 പേർക്ക് കൊവിഡ്; 568 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയിൽ വ്യാഴാഴ്ച 369 പേർക്ക് കൂടി കൊവിഡ്. 568 പേർ രോഗമുക്തി നേടി. പുതിയതായി രോഗം ബാധിച്ചവരിൽ 189 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 159 രോഗികളുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി വന്ന 18 പേർ പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗബാധ. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7160 ആയി.