പാലക്കാട് 137 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - latest palakkad
53 പേർ രോഗമുക്തി നേടി.
പാലക്കാട് 137 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 137 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തി നേടിയതായും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂർ താലൂക്ക് ആശുപത്രിയിലെ 47 പേർ ഉൾപ്പെടെ 101 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 21 പേർ, എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 923 ആയി.