പാലക്കാട് 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
102 പേർക്ക് രോഗമുക്തി.സമ്പർക്കത്തിലൂടെ 70 പേർക്ക് രോഗബാധ.
പാലക്കാട്: ജില്ലയിൽ ഇന്ന് തൃശ്ശൂർ, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 147 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 27 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ , ആറ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. കൂടാതെ ഓഗസ്റ്റ് 7 ന് മരിച്ച പരുതൂർ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 102 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (28),ജില്ലാ ആശുപത്രിയിലെ ജീവനക്കാരൻ (35), വല്ലപ്പുഴ പി എച്ച് സി യിലെ മൂന്നു ജീവനക്കാർ (40,36 സ്ത്രീകൾ, 53 പുരുഷൻ), നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക(37) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 635 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.