കേരളം

kerala

ETV Bharat / state

ജില്ലയിലെ ആറാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്റര്‍ ഇന്ന് തുറക്കും

കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലാണ് ട്രീറ്റ്മെൻ്റ് സെൻ്ററാക്കി മാറ്റിയിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ ആറാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്റർ ഇന്ന് വിക്ടോറിയ കോളജിൽ പ്രവർത്തനമാരംഭിക്കും  latest palakkad
ജില്ലയിലെ ആറാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്റര്‍ ഇന്ന് തുറക്കും

By

Published : Aug 20, 2020, 11:31 AM IST

പാലക്കാട്: ജില്ലയിലെ ആറാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്റർ ഇന്ന് വിക്ടോറിയ കോളജിൽ പ്രവർത്തനമാരംഭിക്കും. ജില്ലയിലെ ആറാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്റർ ഇന്ന് വിക്ടോറിയ കോളജിൽ പ്രവർത്തനമാരംഭിക്കും. കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലാണ് ട്രീറ്റ്‌മെൻ്റ് സെൻ്ററാക്കി മാറ്റിയിരിക്കുന്നത്. 170 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ആവശ്യത്തിനുള്ള ആരോഗ്യ പ്രവർത്തകരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ അഞ്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററുകളാണ് ജില്ലയിലുള്ളത്. മാങ്ങോട് കേരള മെഡിക്കൽ കോളജ്, പട്ടാമ്പി ഗവ സംസ്കൃത കോളജ്, പെരിങ്ങോട്ടുകുറിശ്ശി മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വിക്ടോറിയ കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ, പാലക്കാട് മെഡിക്കൽ കോളജ് എന്നിവയാണ് എഫ്എൽടിസികളായി പ്രവർത്തിക്കുന്നത്. ഇത് കൂടാതെ 1000 കിടക്കകൾ സജ്ജീകരിച്ച് കഞ്ചിക്കോട് മറ്റാരു സെന്‍റർ കൂടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

For All Latest Updates

ABOUT THE AUTHOR

...view details