പാലക്കാട് ഉറവിടം അവ്യക്തമായ 121 കൊവിഡ് കേസുകൾ കൂടി
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,434 ആയി
പാലക്കാട്
പാലക്കാട്: ജില്ലയിൽ 354 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 217 പേരും സമ്പർക്ക രോഗികളാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗമുണ്ട്. 121 പോസിറ്റീവ് കേസുകളുടെ രോഗ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. അതേസമയം 441 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,434 ആയി.