പാലക്കാട് 496 പേർക്ക് കൂടി കൊവിഡ്
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4740 ആയി ഉയർന്നു. ഉറവിടം അറിയാത്ത 206 പേർ, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന 10 പേർ,
മൂന്ന് ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 277 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
406 പേർ ഇന്ന് രോഗമുക്തി നേടി.