ജീവനക്കാർക്ക് കൊവിഡ്: പാലക്കാട് നഗരസഭ അടച്ചു - കൊവിഡ്
മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നഗരസഭ അടച്ചത്.
പാലക്കാട് നഗരസഭ അടച്ചു
പാലക്കാട്:മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പാലക്കാട് നഗരസഭ അടച്ചു. രണ്ടു വിഭാഗങ്ങളിലെ ഓരോ ജീവനക്കാർക്കും ഒരു ഓഫീസ് ക്ലീനിങ് സ്റ്റാഫിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അണുനശീകരണത്തിനായി മൂന്ന് ദിവസത്തേക്കാണ് ഓഫീസ് അടച്ചിട്ടിരിക്കുന്നത്. നഗരസഭയിലെ മുഴുവൻ ജീവനക്കാർക്കും ട്രൂ നാറ്റ് പരിശോധന നടത്തും.