പാലക്കാട്:നാലുവർഷമായി പാലക്കാട് നഗരവാസികളുടെ ദുരിതത്തിന് ഈ മാർച്ചിലും പരിഹാരമില്ല. സമയത്ത് കുടിവെള്ളമോ ലഭിച്ചില്ല, സഞ്ചരിക്കാൻ കുഴിയില്ലാത്ത റോഡുമില്ല. ബിജെപി ഭരണസമിതിയുടെ വാഗ്ദാനങ്ങൾ ഓരോന്നും നാൾക്കുനാൾ പൊള്ളയാകുന്നു.
ഓരോ സാമ്പത്തിക വർഷം പിന്നിടുമ്പോഴും വിവിധ കാരണങ്ങളാൽ അമൃത് പദ്ധതി നീളുന്നത് ജനതയെ വലയ്ക്കുന്നു. അഞ്ച് സെക്ടറുകളിലായി 220കോടി രൂപ മുതൽമുടക്കിൽ 150 പദ്ധതികളാണ് വിഭാവനം ചെയ്തത്. അമൃത് മിഷന്‍റെ സൈറ്റിൽ ഈ മാസം 24ന് വന്ന കണക്ക്‌പ്രകാരം 110 പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളു.
ഇതിൽ ജലവിതരണവുമായി ബന്ധപ്പെട്ട് 11ൽ അഞ്ചെണ്ണമാണ് പൂർത്തിയായത്. 22.5 കോടി രൂപ ചെലവിൽ 45 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് കമീഷൻ ചെയ്‌താൽ മാത്രമേ കുടിവെള്ളക്ഷാമം പരിഹരിക്കാനാകു. നഗരസഭയുടെ അനാസ്ഥ കാരണം കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ജലശുദ്ധീകരണശാലയ്ക്ക് റീ ടെൻഡർ വേണ്ടിവന്നു.