പാലക്കാട്:വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി ഹോസ്റ്റല്‍ അധികൃതര്‍ സ്ഥലം വിട്ടു. പാലക്കാട് വിക്‌ടോറിയ കോളജിലെ വിദ്യാര്‍ഥിനിയെയാണ് സിക്കിൾ സെല്‍ അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ചയാണ് വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പച്ചത്. ഹോസ്റ്റൽ വാർഡനും റെസിഡന്‍റ് ട്യൂട്ടറുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ ഇടപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഉന്നത സമിതിയെ നിയോഗിച്ചു.
വിദ്യാര്‍ഥിനിയെ ആശുപത്രിയിലാക്കി ഹോസ്റ്റല്‍ അധികൃതര്‍ സ്ഥലം വിട്ടു; നടപടിയുമായി കോളജ് വിദ്യാഭ്യാസ വകുപ്പ് - palakkad college student sickle cell anemia
ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരാഴ്‌ചക്കുള്ളിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകും
കോളജ് വിദ്യാഭ്യാസ ഉപഡയറക്‌ടർ കെ.കെ.സുമയുടെ നേതൃത്വത്തിൽ സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ഷുജ, സീനിയർ സ്കോളർഷിപ്പ് ഓഫീസർ എസ്.ദാസ് എന്നിവരടങ്ങുന്ന കമ്മിഷന്‍ കോളജിലെത്തി തെളിവെടുത്തു. 30 വിദ്യാർഥികളിൽ നിന്നും 22 അധ്യാപകരിൽ നിന്നും കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചു. എല്ലാവരില്‍ നിന്നും മൊഴി എഴുതി വാങ്ങുകയായിരുന്നു. കമ്മിഷൻ മുമ്പാകെ മൊഴി നൽകാൻ തയ്യാറുള്ളവര്‍ വിവരങ്ങൾ കൈമാറണമെന്ന് നേരത്തെ തന്നെ വിദ്യാർഥികളെയും അധ്യാപകരെയും അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഹോസ്റ്റലും കമ്മിഷൻ സന്ദർശിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരാഴ്‌ചക്കുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകും. നടപടിയെടുക്കാനുള്ള അധികാരം കോളജ് വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിനാണ്. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയരായ ഹോസ്റ്റല്‍ ജീവനക്കാരെ തല്‍സ്ഥാനത്ത് നിന്നും താൽക്കാലികമായി നീക്കി.