പാലക്കാട്:തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്നും മനോജ്, അജയന്‍ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം വീട്ടിലെത്തി കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടുവെന്നും ആത്മഹത്യ ചെയ്‌ത കല്ലേക്കാട് എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്‍റെ ഭാര്യ സജിനി. മണ്ണാർക്കാട് കോടതിയിലും അഗളി പൊലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും സജിനി പറഞ്ഞു. ഇതേ തുടർന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കാണാൻ എത്തിയതായിരുന്നു സജിനിയും ബന്ധുക്കളും.
കേസിൽ നിന്നും പിന്മാറണം; കുമാറിന്‍റെ കുടുംബത്തിന് പ്രതികളുടെ ഭീഷണി - കുടുംബത്തിന് നേരെ ഭീഷണി; കേസില്‍ നിന്നും പിന്മാറാനാവശ്യപ്പെട്ടുവെന്ന് ആത്മഹത്യ ചെയ്‌ത കുമാറിന്‍റെ ഭാര്യ
ആത്മഹത്യ ചെയ്‌ത കല്ലേക്കാട് എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്‍റെ ഭാര്യ സജിനി ആരോപണവുമായി രംഗത്ത്
കുടുംബത്തിന് നേരെ ഭീഷണി; കേസില്‍ നിന്നും പിന്മാറാനാവശ്യപ്പെട്ടുവെന്ന് ആത്മഹത്യ ചെയ്‌ത കുമാറിന്‍റെ ഭാര്യ
കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഏഴ് പേരെ ഇപ്പോഴും അറസ്റ്റ് ചെയ്‌തിട്ടില്ല. ഒളിവിൽ കഴിയുന്ന ഇവർ എവിടെയാണെന്നറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്‍റെ ഇരട്ടത്താപ്പാണെന്നും സജിനി കുറ്റപ്പെടുത്തി.