കേരളം

kerala

ETV Bharat / state

കോഴിക്കൂട്ടിൽ കയറി മുട്ട തിന്നുന്നത് പതിവ്, പിടികൂടിയ ഉടുമ്പിനെ വനത്തില്‍വിട്ടു - പാലക്കാട് ഇന്നത്തെ വാര്‍ത്ത

എടത്തനാട്ടുകര പിലാച്ചോലയില്‍ മാര്‍ച്ച് 10-ാം തിയതിയാണ് ദ്രുതകര്‍മ സേന ഉടുമ്പിനെ പിടികൂടിയത്

പാലക്കാട് പിലാച്ചോലയിലെ വീട്ടില്‍ നിന്നും പിടികൂടിയ ഉടുമ്പിനെ വനത്തില്‍വിട്ടു  പാലക്കാട്ടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ ഉടുമ്പിനെ പിടികൂടി  captured Monitor lizard from palakkad  Palakkad todays news  പാലക്കാട് ഇന്നത്തെ വാര്‍ത്ത
കോഴിക്കൂട്ടിൽ കയറി മുട്ട തിന്നുന്നത് പതിവ്, പിടികൂടിയ ഉടുമ്പിനെ വനത്തില്‍വിട്ടു

By

Published : Mar 14, 2022, 7:51 AM IST

പാലക്കാട്:കോഴിക്കൂട്ടിൽ കയറിയ ഉടുമ്പിനെ പിടികൂടി വനത്തില്‍ വിട്ടു. എടത്തനാട്ടുകര പിലാച്ചോലയില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. പ്രദേശത്തെ മഠത്തൊടി അഷറഫിന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് ഉടുമ്പിനെ പിടിച്ചത്‌.

ബുധാനാഴ്‌ച, ഉടുമ്പ് കോഴിക്കൂട്ടില്‍ കയറുന്നതും മുട്ടകള്‍ കഴിക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേതുടര്‍ന്ന്, കൂട് അടയ്‌ക്കുകയും മണ്ണാർക്കാട്ടുള്ള ദ്രുതകര്‍മ സേനയെ വിവരം അറിയിയ്‌ക്കുകയുമുണ്ടായി. എന്നാല്‍, ഈ സംഘം സംഭവസ്ഥലത്ത്‌ എത്തുന്നതിന് മുന്‍പ് കൂടിന്‍റെ വലക്കണ്ണികൾ പൊട്ടിച്ച് ഉടുമ്പ് രക്ഷപ്പെട്ടു.

ALSO READ:അമ്പലപ്പാറ പഞ്ചായത്തിൽ വാട്ടർ എടിഎം ; ഉടൻ പ്രവർത്തന സജ്ജമാകും

വ്യാഴാഴ്‌ച വീണ്ടും കോഴിക്കൂട്ടിൽ കയറിയ ഉടുമ്പിനെ ദ്രുതകര്‍മ സേന പിടികൂടുകയായിരുന്നു. സംഘം കൂടിനരികെ കാവലിരുന്നാണ് പിടിച്ചത്. വനപാലകരുടെ നേതൃത്വത്തില്‍ ഉടുമ്പിനെ സൈലന്‍റ്‌വാലി ഉൾവനത്തില്‍ വിട്ടു.

ABOUT THE AUTHOR

...view details