കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പാലക്കാട് ബിജെപിയുടെ ജനജാഗ്രതാ സദസ് - CAA

കോൺഗ്രസും സിപിഎമ്മും അടക്കം രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ പല തവണയായി ആവശ്യപ്പെട്ടിട്ടുള്ള കാര്യം മാത്രമാണ് നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കിയതെന്ന് പ്രകാശ് ബാബു

പ്രകാശ് ബാബു  ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു  പൗരത്വ നിയമ ഭേദഗതി  CAA  CAB
പ്രകാശ് ബാബു ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു പൗരത്വ നിയമ ഭേദഗതി CAA CAB

By

Published : Dec 31, 2019, 9:04 PM IST

പാലക്കാട്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പാലക്കാട് ബിജെപിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സ്റ്റേഡിയം സ്റ്റാൻഡിന് സമീപം നടന്ന പൊതുയോഗം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബു യോഗത്തിൽ സംസാരിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പാലക്കാട് ബിജെപിയുടെ ജനജാഗ്രതാ സദസ്

കോൺഗ്രസും സിപിഎമ്മും അടക്കം രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ പല തവണയായി ആവശ്യപ്പെട്ടിട്ടുള്ള കാര്യം മാത്രമാണ് നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കിയതെന്നും നിയമഭേദഗതിക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും പ്രകാശ് ബാബു പറഞ്ഞു. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജൻ, ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details