കേരളം

kerala

ETV Bharat / state

പാലക്കാട്‌ ബൈക്ക് മോഷണ സംഘത്തിലെ നാല്‌ പേര്‍ പിടിയില്‍ - BIKE_ROBBERS_ARRESTED

ഷൊര്‍ണൂര്‍ കൈലിയാട് സ്വദേശികളായ കെ. രാജീവ്, ജിവീഷ്, ശരത്ത് ലാല്‍, ഒറ്റപ്പാലം സ്വദേശി സ്വാലിഹ് എന്നിവരാണ് പിടിയിലായത്

പാലക്കാട്‌ ബൈക്ക് മോഷണ സംഘത്തിലെ നാല്‌ പേര്‍ പിടിയില്‍  പാലക്കാട്  ബൈക്ക് മോഷണ സംഘം  ബൈക്ക് മോഷണം  PALAKKAD_BIKE_ROBBERS_ARRESTED  PALAKKAD  BIKE_ROBBERS_ARRESTED  BIKE_ROBBERS
പാലക്കാട്‌ ബൈക്ക് മോഷണ സംഘത്തിലെ നാല്‌ പേര്‍ പിടിയില്‍

By

Published : Aug 1, 2020, 10:15 AM IST

പാലക്കാട്‌:ബൈക്ക് മോഷണ സംഘത്തിലെ നാല് പേര്‍ പാലക്കാട് ശ്രീകൃഷ്‌ണപുരം പൊലീസിന്‍റെ പിടിയില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നും മോഷ്ടിച്ച ഒമ്പത് ബൈക്കുകളും കണ്ടെടുത്തു. ഷൊര്‍ണൂര്‍ കൈലിയാട് സ്വദേശികളായ കെ. രാജീവ്, ജിവീഷ്, ശരത്ത് ലാല്‍, ഒറ്റപ്പാലം സ്വദേശി സ്വാലിഹ് എന്നിവരാണ് പിടിയിലായത്. മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പര്‍, എന്‍ജിന്‍ നമ്പര്‍, ചെയ്‌സ് നമ്പര്‍ എന്നിവ മാറ്റിയ ശേഷം ചെറിയ വിലയ്‌ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് സൂചന. അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

പാലക്കാട്‌ ബൈക്ക് മോഷണ സംഘത്തിലെ നാല്‌ പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details