കേരളം

kerala

By

Published : Feb 21, 2021, 3:09 PM IST

Updated : Feb 21, 2021, 3:30 PM IST

ETV Bharat / state

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

മൈലംപുള്ളി വളവിലാണ് അപകടമുണ്ടായത്.

palakkad accident  പാലക്കാട്  പാലക്കാട് വാർത്തകൾ  പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം  മൈലംപുള്ളി  palakkad
പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

പാലക്കാട്: മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. മൈലംപുള്ളി വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ എതിരേ വന്ന ബൈക്കിനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരിക്കുകയായിരുന്ന രണ്ട് പേരും തൽക്ഷണം മരണപ്പെട്ടു. പറളി സ്വദേശിയായ പൊലീസ് ഹവിൽദാർ ഹുസൈൻ ബാബുവും, മണ്ണൂർ കിഴക്കുമ്പുറം സ്വദേശി സുരേഷ് ബാബുവുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. ഇടിയുടെ ആഘാതത്തിൽ കാർ ഓടിച്ചിരുന്നയാൾ കാറിൽ നിന്നും തെറിച്ചു വീണു. ഇയാളെ ഗുരുതര പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
Last Updated : Feb 21, 2021, 3:30 PM IST

ABOUT THE AUTHOR

...view details