പാലക്കാട്:അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. മേഴത്തൂർ മണ്ണിൽ വിദ്യാധരന്‍റെ മകൾ ഹരിതയാണ് (24) മരിച്ചത്. ഏപ്രിൽ 20ന്, പടിഞ്ഞാറങ്ങാടി പെട്രോൾ പമ്പിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.
വാഹനാപകടം; യുവാവിന് പിന്നാലെ ചികിത്സയിലിരുന്ന യുവതിയും മരിച്ചു - പാലക്കാട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
പാലക്കാട് മേഴത്തൂർ മണ്ണിൽ വിദ്യാധരന്‍റെ മകൾ ഹരിതയാണ് മരിച്ചത്
വാഹനാപകടം; യുവാവിന് പിന്നാലെ ചികിത്സയിലിരുന്ന യുവതിയും മരിച്ചു
ബൈക്ക് ഓടിച്ചിരുന്ന കൂറ്റനാട് പിലാക്കാട്ടിരി പുത്തൻപറമ്പിൽ കൃഷ്ണജിത്ത് (23) അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. പകൽ മൂന്നിന് കൂറ്റനാട്ടുനിന്ന് പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക്, കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹരിത കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കൂറ്റനാട് സയൻസ് ട്യൂഷൻ സെന്‍ററിലെയും കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും താത്‌ക്കാലിക അധ്യാപികയാണ് ഹരിത. അമ്മ: രതി. സഹോദരൻ: ഹരികൃഷ്ണൻ.