കേരളം

kerala

ETV Bharat / state

പാലക്കാട് 14 പേർക്ക് കൂടി കൊവിഡ് - പാലക്കാട് കൊവിഡ്

നിലവിൽ 127 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്

palakkad covid cases  palakkad covid latest  പാലക്കാട് കൊവിഡ്  പാലക്കാട് കൊറോണ
കൊവിഡ്

By

Published : Jun 18, 2020, 10:12 PM IST

പാലക്കാട്: ജില്ലയിൽ വ്യാഴാഴ്‌ച 11 പേർ രോഗ മുക്തരായപ്പോൾ 14 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. പുൽപ്പള്ളി, വരോട്, മണ്ണാർക്കാട്, കടമ്പഴിപ്പുറം, എലപ്പുള്ളി, കേരളശേരി, കാരാക്കുറുശി, പാലക്കാട്, നെല്ലായി, ചുനങ്ങാട്, അലനല്ലൂർ സ്വദേശികൾക്ക് രോഗം ഭേദമായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും (തമിഴ്‌നാട്-2, മഹാരാഷ്‌ട്ര-2, ഡൽഹി-1) വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 127 ആയി.

ABOUT THE AUTHOR

...view details