പാലക്കാട്:പാലക്കാട് മത്സ്യ മാർക്കറ്റ് ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെ അടച്ചിടും. കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാർക്കറ്റ് അടച്ചിടുന്നതെന്ന് ഓൾ കേരള ഫിഷ് മർച്ചന്‍റ് ആൻഡ് കമ്മീഷൻ ഏജൻസ് അസോസിയേഷൻ പറഞ്ഞു.
പാലക്കാട് മത്സ്യ മാർക്കറ്റ് അടച്ചു; നിയന്ത്രണം ഓഗസ്റ്റ് രണ്ട് വരെ - FISH MARKET
കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാർക്കറ്റ് ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെ അടച്ചിടുന്നത്
പട്ടാമ്പിയിലെ മത്സ്യമാർക്കറ്റിൽ കൊവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ചൊവ്വാഴ്ച പാലക്കാട് മത്സ്യമാർക്കറ്റിൽ കൊവിഡ് ആന്‍റി പരിശോധന നടത്തിയിരുന്നു. രാത്രി ആരംഭിച്ച പരിശോധന ബുധനാഴ്ച വെളുപ്പിന് വരെ നീണ്ടു. 275 പേരിലാണ് പരിശോധന നടത്തിയത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാണെന്നാണ് അനൗദ്യോഗിക വിവരം. തമിഴ്നാട്ടിൽനിന്നുള്ള മത്സ്യം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനധികൃത കച്ചവടം നടത്തുന്ന സ്ഥിതി ഉണ്ടെന്നും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫിഷ് മർച്ചന്‍റ് ആൻഡ് കമ്മീഷൻ ഏജൻസ് അസോസിയേഷൻ ഭാരവാഹികൾ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.