പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച കാരാകുറിശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. മാർച്ച് 13 ന് ദുബായിൽ നിന്നെത്തിയ ഇയാൾക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 13 ന് വെളുപ്പിന് 7. 50 ന് ദുബായിൽ നിന്ന് കോഴിക്കോട് കരിപൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാൾ രാവിലെ ഒമ്പത് മണിക്ക് സ്വന്തം കാറിൽ നാല് കുടുംബാംഗങ്ങൾക്കൊപ്പം മണ്ണാർക്കാടുള്ള വീട്ടിലേക്ക് പുറപ്പെട്ടു. പത്തരയോടെ കൊണ്ടോട്ടിക്കടുത്ത വല്ലുവമ്പ്രം എന്ന സ്ഥലത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങി.
പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു - കൊവിഡ്
മാർച്ച് 13 ന് വെളുപ്പിന് 7. 50 ന് ദുബായിൽ നിന്ന് കോഴിക്കോട് കരിപൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാൾ രോഗം സ്ഥിരീകരിക്കുന്നത് വരെ നിരവധിയാളുകളുമായാണ് ബന്ധപ്പെട്ടത്.
12 മണിക്ക് വീട്ടിലെത്തിയ ശേഷം 12. 30 ന് കാരാക്കുന്ന് സുന്നി ജുമ അത്ത് പള്ളിയിൽ ജുമ നിസ്ക്കാരത്തിൽ പങ്കെടുത്തു. (പള്ളിയിൽ 60 ഓളം പേർ ഉണ്ടായിരുന്നു). 1.30 ന് വീട്ടിൽ തിരിച്ചെത്തി വൈകിട്ട് ഏഴിന് കാരാക്കുറിശ്ശി ദാറുൽ സലാം യത്തിംഖാന സന്ദർശിച്ചു. അണക്കപ്പറമ്പിലെ അയിഷാ പള്ളിയിൽ വൈകിട്ട് 4 pm, 6.45, 7 45 സമയങ്ങളിൽ നിസ്ക്കരിക്കാനെത്തി. 14 ന് 11 മണിയോടെ ഇയാളുടെ വീട്ടിൽ രണ്ട് സന്ദർശകർ എത്തി. ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ അരപ്പാറ വാഴാംപുരത്തെ വീട്ടിലെ സ്വകാര്യ ചടങ്ങിൽ ഇയാൾ പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് നാലിന് രണ്ട് പേർ കൂടി വീട്ടിൽ സന്ദർശിക്കാനെത്തി.
15 ന് അനക്കപ്പറമ്പ് ഐഷാ പള്ളിയിൽ 5 നേരവും നിസ്ക്കാരത്തിന് പോയി. 16 ന് 10 നും 12 നും ഇടയിൽ രണ്ടാമത്തെ മകനൊപ്പം മണ്ണാർകാട് താലൂക്ക് ആശുപത്രിയിലെ കൊറോണ ഒപിയിൽ എത്തി. തുടര്‍ന്ന് 12.30 നും 1. 15 നും ഇടയിൽ ഹോസ്പിറ്റലിനടുത്ത് ജനതാ സ്റ്റോർ ആന്‍റ് വെജിറ്റബിൾ ഷോപ്പിലെത്തി സാധനങ്ങൾ വാങ്ങി. 2 മണിക്ക് മുക്കന്നം പെട്രോൾ പമ്പിൽ. 17 ന് വീട്ടിൽ തന്നെ. 18 ന് രാവിലെ 9 നും 12 നു മിടയിൽ വീണ്ടും മണ്ണാർക്കാട് രണ്ടാമത്തെ മകനൊപ്പം എത്തി. 12.30 ന് ആശുപത്രിക്ക് സമീപത്തെ കയ്യാട്ട് ടെയിലറിങ്ങ് സെന്‍ററിൽ. 7 മണിക്കും എട്ടിനും ഇടയിൽ പി ബാലൻ സഹകരണ ആശുപത്രിയിൽ. 19 ന് വീട്ടിൽ തുടർന്നു. 20 ന് കാരക്കുന്ന് സുന്നി ജമാഅത് പള്ളിയിൽ ജുമ നിസ്ക്കാരത്തിൽ പങ്കെടുത്തു. 21 ന് രാവിലെ 9.10 ന് വീണ്ടും പി ബാലൻ ആശുപത്രിയിൽ. ഒരുമണിക്ക് വിയ്യക്കുറിശി പള്ളിയിൽ. 1.30 നും മൂന്നിനും ഇടയ്ക്ക് വീണ്ടും താലുക്ക് ആശുപത്രിയിൽ. 22 ന് ഇയാൾ വീട്ടിൽ തുടർന്നെങ്കിലും ഒരാൾ സന്ദർശിക്കാനെത്തി. 23 ന് 9.30 - 12.00 സമയത്ത് മൂത്ത മകനൊപ്പം മണ്ണാർകാട് താലുക്ക് ആശുപത്രിയിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.