പാലക്കാട്:അട്ടപ്പാടി മധു വധക്കേസില്‍ മുന്‍ സബ് കലക്‌ടറെ ജനുവരി മൂന്നിന് വീണ്ടും വിസ്‌തരിക്കും. സംഭവ സമയത്ത് ഒറ്റപ്പാലം സബ് കലക്‌ടറായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കലക്‌ടര്‍ ജെറോമിക് ജോര്‍ജിനെയാണ് വീണ്ടും വിസ്‌തരിക്കുക.
അട്ടപ്പാടി മധു വധക്കേസ്; മുന്‍ സബ് കലക്‌ടറെ വീണ്ടും വിസ്‌തരിക്കും - kerala news updates
അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് സംഭവ സമയത്തെ ഒറ്റപ്പാലം സബ് കലക്‌ടറായിരുന്ന ജെറോമിക് ജോര്‍ജിനെ ജനുവരി മൂന്നിന് വീണ്ടും വിസ്‌തരിക്കും.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ. സുബ്രഹ്മണ്യന്‍റെ വിസ്‌താരം തിങ്കളാഴ്‌ച പുനരാരംഭിച്ചു. കേസ് വായിച്ച് നോക്കിയപ്പോള്‍ എന്തെങ്കിലും ഗുരുതര കുറ്റം നടന്നെന്ന് മനസിലായോ എന്ന പ്രതിഭാഗം ചോദ്യത്തിന് മനസിലായെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. മധുവിന്‍റെ ശരീരത്തിലെ എതെങ്കിലും പരിക്കിനെ കുറിച്ച് മജിസ്‌ട്രേറ്റ് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്നും ഉത്തരം നല്‍കി.
അവശനായ മധുവിനെ എന്തുകൊണ്ട് പൊലീസ് ജീപ്പിന്‍റെ മധ്യഭാഗത്തെ സീറ്റില്‍ കയറ്റിയില്ലെന്ന ചോദ്യത്തിന് പ്രതികളെ പിറകിലാണ് ഇരുത്താറെന്നും അവശനായ മധുവിനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സഹായം അന്വേഷിച്ചോയെന്ന പ്രതിഭാഗം അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍റെ ചോദ്യത്തിന് ഇല്ലെന്നും മറുപടി പറഞ്ഞു.