ഒറ്റപ്പാലം നഗരസഭയിലെ ബി സുജാത രാജി വെച്ചു - നഗരസഭാ
രാജി നാളെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജിവച്ചു
പാലക്കാട്:ഒറ്റപ്പാലം നഗരസഭയിലെ വിദ്യാഭ്യാസ, കലാകായിക സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ മണിക്കൂറുകൾ ശേഷിക്കെ സ്ഥാനം ഒഴിയുന്നതായി കാണിച്ച് രാജിക്കത്ത് നൽകുകയായിരുന്നു. സുജാത നേരിട്ട് ഓഫീസിലെത്തിയില്ല. പകരം ദൂതൻ വഴിയാണ് രാജിക്കത്ത് സമർപ്പിച്ചത്. ജൂൺ 20ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലതയുടെ ഔദ്യോഗിക മുറിയിലെ അലമാരയിൽ സൂക്ഷിച്ച ബാഗിൽനിന്ന് 38,000 രൂപ മോഷ്ടിച്ച കേസിലാണ് സുജാതയെ പൊലീസ് പ്രതിയാണ് സുജാത.