പാലക്കാട്: ഒറ്റപ്പാലം നഗരസഭ മോഷണകേസിൽ കൗൺസിലർ ബി സുജാതക്കെതിരായ കേസ് ഒത്തു തീർപ്പിലേക്ക്. നഗരസഭയിലെ മറ്റൊരു കൗൺസിലറും പരാതിക്കാരിയുമായ ടി ലത ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു.
ഒറ്റപ്പാലം നഗരസഭ മോഷണകേസിൽ പരാതി പിൻവലിച്ചു - മോഷണകേസ്
സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കൗൺസിലർ പരാതി പിൻവലിച്ചത് എന്നാണ് സൂചന.
ഒറ്റപ്പാലം നഗരസഭ
നഷ്ടപ്പെട്ടെന്ന് പറയുന്ന പണം തനിക്ക് വീട്ടിൽ നിന്നും തിരിച്ചു കിട്ടിയെന്ന് കാണിച്ചാണ് ലത സത്യവാങ്മൂലം സമർപ്പിച്ചത്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് ഏത് ഘട്ടത്തിലും ഒത്തുതീരാമെന്ന ഹൈക്കോടതിയുടെ റൂളിംഗ്' പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് വിധി പറയാൻ കോടതി നാളത്തേക്ക് മാറ്റി. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കൗൺസിലർ പരാതി പിൻവലിച്ചത് എന്നാണ് സൂചന.
Last Updated : Jul 23, 2019, 7:55 AM IST