കേരളം

kerala

ETV Bharat / state

ഓങ്ങല്ലൂരിലെ ഗ്യാസ് അപകടം; അന്വേഷണം ആരംഭിച്ചു - GAS BLAST

27-ാം തീയതി രാത്രിയാണ് നമ്പാടം ചുങ്കത്ത് നബീസയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

ഓങ്ങല്ലൂരിലെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടം  നമ്പാടം ചുങ്കത്ത് നബീസ  ഗ്യാസ് പൊട്ടിത്തെറിച്ചു  ഫോറൻസിക്ക്  ONGALLUR  GAS BLAST  FORENSIC
ഓങ്ങല്ലൂരിലെ ഗ്യാസ് അപകടം; അന്വേഷണം ആരംഭിച്ചു

By

Published : Jul 31, 2020, 3:19 PM IST

Updated : Jul 31, 2020, 4:00 PM IST

പാലക്കാട്: പട്ടാമ്പിക്ക് സമീപം ഓങ്ങല്ലൂരിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായ വീട്ടിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. അപകട കാരണം വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് തുടരന്വേഷണം. 27-ാം തീയതി രാത്രിയാണ് നമ്പാടം ചുങ്കത്ത് നബീസയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തിൽ നബീസയുടെ മൂന്ന് മക്കൾ മരണപ്പെട്ടിരുന്നു. സംഭവ ശേഷം പൊലീസ് വീട് സീൽ ചെയ്തു. സ്ഥലത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓങ്ങല്ലൂരിലെ ഗ്യാസ് അപകടം; അന്വേഷണം ആരംഭിച്ചു
Last Updated : Jul 31, 2020, 4:00 PM IST

ABOUT THE AUTHOR

...view details