പാലക്കാട് :ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലങ്കോട്, കാമ്പ്രത്ത്ചളള പുളിയന്തോണി നസീർ (35) ആണ് പിടിയിലായത്. പ്രതികൾക്ക് കൃത്യം നിർവഹിക്കുന്നതിനുള്ള വാഹനവും വാളുകളും നൽകിയത് ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
കൃത്യത്തിന് ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കുവാൻ വേണ്ട സഹായങ്ങൾ നൽകിയതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
ALSO READ മരണം പതിയിരിക്കുന്ന പാണത്തൂർ പരിയാരത്തെ വളവ്; ഇതുവരെ കവര്‍ന്നത് 11 ജീവനുകള്‍