പാലക്കാട്: കാവില്‍പ്പാടില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കാവില്‍പ്പാട് മാരിയമ്മൻ ക്ഷേത്രത്തിനു സമീപം രാജ്കുമറിന്റെ മകൻ രാഹുൽ(21) ആണ് മരിച്ചത്.
വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു - വിദ്യാര്‍ഥി മരിച്ചു
അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ദേശീയ പാതയിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്
ശനിയാഴ്ച രാവിലെയാണ് സംഭവം. എറണാകുളം അമൃത കോളേജിലെ എംബിഎ വിദ്യാർത്ഥിയായ രാഹുൽ കോയമ്പത്തൂരിലെത്തി കൂട്ടുക്കാരന്‍ ശ്രീജിത്തുമായി വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ദേശീയ പാതയിലെ ഡിവൈഡറിലിടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാഹുല്‍ മരിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുലിന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.