കേരളം

kerala

ETV Bharat / state

പാലക്കാട് ഒളിമ്പിക് ഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു - പാലക്കാട് വാർത്ത

പാലക്കാട് ജില്ലയിലെ കായികമേഖലയുടെ ഏകോപന കേന്ദ്രത്തിന് സി.കെ വിനീത് തിരി കൊളുത്തി

Olympic Bhawan inaugurated by CK Vineeth  ഒളിമ്പിക് ഭവൻ  സി.കെ വിനീത് ഉദ്ഘാടനം ചെയ്‌തു  പാലക്കാട് വാർത്ത  palakkad news
ഒളിമ്പിക് ഭവൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് ഉദ്ഘാടനം ചെയ്‌തു

By

Published : Jun 24, 2020, 4:45 PM IST

Updated : Jun 24, 2020, 5:09 PM IST

പാലക്കാട്:ജില്ലയിലെ ഒളിമ്പിക് ഭവൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കായിക മേഖലയുടെ ഏകോപന കേന്ദ്രം എന്ന നിലയിലാണ് ഒളിമ്പിക്ക് ഭവൻ പ്രവർത്തിക്കുക. വിവിധ കായിക വിനോദ പരിശീലനത്തിനും അനുബന്ധ പരിപാടികൾക്കുമായി ജില്ലാ കേന്ദ്രത്തിൽ എത്തുന്നവർക്ക് റിഫ്രഷ്‌മെന്‍റ്‌ സൗകര്യവും ഒളിമ്പിക്ക് ഭവനിൽ ഒരുക്കിയിട്ടുണ്ട്.

പാലക്കാട് ഒളിമ്പിക് ഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു
ഉദ്ഘാടന പരിപാടിയിൽ ലോക ഒളിമ്പിക് ദിനത്തിന്‍റെ ഭാഗമായി പാലക്കാട് ജില്ല ഒളിമ്പിക്‌ അസോസിയേഷൻ കമ്മിറ്റി ജില്ലയിലെ പൊലീസ്, മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി മാസ്ക്കുകളും വിതരണം ചെയ്തു. ജാതി, മത, ലിംഗ,നിറഭേദമന്യേ എല്ലാവർക്കും അവസരങ്ങൾ നൽകാൻ ഈ കാലത്ത് കഴിയണമെന്നും, കൊവിഡ് കാലത്തും ഇത്തരത്തിൽ പാലക്കാടൻ മണ്ണിൽ ഒളിമ്പിക്‌ ഭവൻ ഒരുക്കിയതിൽ അഭിമാനമുണ്ടെന്നും സി കെ വിനീത് പറഞ്ഞു.ചടങ്ങിൽ പാലക്കാട് ഒളിമ്പിക്‌ അസോസിയേഷൻ ചെയർമാൻ പി.രാജേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പി.ബി പ്രശോഭ് മുഖ്യാതിഥിയായി.
Last Updated : Jun 24, 2020, 5:09 PM IST

ABOUT THE AUTHOR

...view details