വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു - OLD MAN KILLED ELEPHANT ATTACK
വീട്ടിക്കുണ്ട് ഊരിലെ മൊട്ടയാണ് (75) കൊല്ലപ്പെട്ടത്.
വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീട്ടിക്കുണ്ട് ഊരിലെ മൊട്ടയാണ് (75) കൊല്ലപ്പെട്ടത്. രണ്ട് മണിയോടെ വീട്ടിക്കുണ്ടിനടുത്തുള്ള പഴയ പന്നിഫാമിനടുത്ത് വിറക് ശേഖരിച്ചു കൊണ്ടിരിക്കുമ്പോൾ പുറകിൽ കൂടി എത്തിയ ആന ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ആന സമീപ പ്രദേശത്ത് അര മണിക്കൂറോളം നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിനരികിലേക്ക് ഊരുകാർക്ക് അടുക്കാൻ സാധിച്ചിരുന്നില്ല.