കേരളം

kerala

ETV Bharat / state

വാളയാർ ചെക്ക്പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ പിടിയില്‍ - walayar check post latest news

മോട്ടോർ വാഹന വകുപ്പിന്‍റെ വാളയാറിലുള്ള രണ്ടു ചെക്ക് പോസ്റ്റിലും ഒരേ സമയം നടത്തിയ റെയ്‌ഡില്‍ മൂന്ന് ലക്ഷം രൂപ പിടികൂടി

വാളയാർ ചെക്ക്പോസ്റ്റ് വാർത്ത  കൈക്കൂലി പിടികൂടി  വാളയാർ വാർത്ത  മോട്ടോർ വാഹന വകുപ്പ് പരിശോധന  motor vehicle department raid  walayar check post latest news  bribe seized at walayar news
വാളയാർ ചെക്ക്പോസ്റ്റില്‍ റെയ്‌ഡ്; ഉദ്യോഗസ്ഥർ വാങ്ങിയ കൈക്കൂലി പിടിച്ചെടുത്തു

By

Published : Nov 30, 2019, 6:42 PM IST

പാലക്കാട്:വാളയാറിൽ ചെക്പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ പിടിയില്‍. ഉദ്യോഗസ്ഥരില്‍ നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പിന്‍റെ വാളയാറിലുള്ള രണ്ടു ചെക്ക് പോസ്റ്റിലും ഒരേ സമയം നടത്തിയ റെയ്‌ഡിലാണ് പണം പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്ന ചെക്ക്പോസ്റ്റിൽ നിന്ന് 2.30 ലക്ഷം രൂപയും കേരളത്തിൽ നിന്ന് പുറത്തേക്ക് പോവുന്ന വാഹനങ്ങൾ പരിശോധിക്കുന്ന ചെക്ക്പോസ്റ്റിൽ നിന്ന് 76,000 രൂപയുമാണ് കണ്ടെടുത്തത്.
ചരക്കു വാഹനങ്ങളിൽ നിന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ പണമാണിത്. വാഹനങ്ങളിലെ അമിത ഭാരം ഉൾപ്പടെയുള്ള പിഴകളിൽ നിന്നും ഒഴിവാക്കാനാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിരുന്നത്.

ABOUT THE AUTHOR

...view details