പാലക്കാട് : പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 9.6 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ. ഒഡിഷയിലെ മുനിഗുഡ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവരാണ് പിടിയിലായത്. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് ആന്‍റി നാർകോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
9.6 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പാലക്കാട് അറസ്റ്റിൽ - കഞ്ചാവ്
ഒഡിഷയിലെ മുനിഗുഡ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവരാണ് അറസ്റ്റിലായത്. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് ആന്‍റി നാർകോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്
ഒഡിഷയിലെ രായഗഡയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ പാലക്കാട് എത്തിച്ച ശേഷം ആലുവയിലേക്ക് പോകാൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് ആർപിഎഫ് പറഞ്ഞു.
ആർപിഎഫ് സിഐ എ കേശവദാസ്, എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്‌ടർ കെ ആർ അജിത്, ആർപിഎഫ് എസ്ഐ എ പി അജിത് അശോക്, എഎസ്ഐമാരായ കെ സജു, എസ് എം രവി, ഹെഡ് കോൺസ്റ്റബിൾമാരായ എൻ അശോക്, ഒ കെ അജീഷ്, കോൺസ്റ്റബിൾ പി പി അബ്‌ദുല്‍ സത്താർ, എക്‌സൈസ് സിവിൽ ഓഫിസർമാരായ കെ സുമേഷ്, ബി സുനിൽ എന്നിവരാണ് പരിശോധന നടത്തിയത്.