പാലക്കാട്: 8.750 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പാലക്കാട് പിടിയിൽ. ഒഡിഷയിൽ നിന്നും മൊത്തമായി കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തി വരികയായിരുന്ന രോഹിത്ത് കുമാർ ബഹ്‌റയെയാണ് പൊലീസ് പിടികൂടിയത്. കഞ്ചിക്കോട് ചടയൻകലായ് കിണർ സ്റ്റോപ്പ് പരിസരത്ത് വച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്.
നാലര ലക്ഷം രൂപയുടെ കഞ്ചാവുമായി ഒഡിഷ സ്വദേശി പാലക്കാട് പിടിയിൽ
ഒഡിഷ സ്വദേശി രോഹിത്ത് കുമാർ ബഹ്‌റയാണ് പിടിയിലായത്. ഒഡിഷയിൽ നിന്നും മൊത്തമായി കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് വില്‍പന നടത്തി വരികയായിരുന്നു ഇയാള്‍. 8.750 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് പിടികൂടിയത്
സംസ്ഥാനത്ത് നടത്തിവരുന്ന നർക്കോട്ടിക്ക് ഡ്രൈവിന്‍റെ നടന്ന ഭാഗമായി കർശനമായ പരിശോധനയിലാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ മേഖലയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് ജോലിക്കെത്തിയതാണ് രോഹിത്ത്. ഇതര സംസ്ഥാന തൊഴിലാളികൾ, കോളജ് വിദ്യാർഥികൾ എന്നിവരെ ലക്ഷ്യം വച്ചാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണയിൽ നാലര ലക്ഷം രൂപ വരും എന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. പാലക്കാട് ഡിവൈഎസ്‌പി വി കെ രാജു, കമ്പബ ഇൻസ്പെക്‌ടർ എന്‍ എസ് രാജീവ് എന്നിവരുടെ നിർദേശത്തില്‍ കസബ സബ് ഇൻസ്പെക്‌ടർ എസ് അനീഷ്, ജഗ്‌മോഗൻ ദത്ത, എഎസ്ഐ രമേഷ്, സിപിഒമാരായ സിജി, ആർ രാജീദ്, ബിജു, പ്രിൻസ്, ഹോംഗാർഡ് വേണുഗോപാൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.