പാലക്കാട് :സര്‍ക്കാരുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്‍റെ സര്‍ക്കാരാണ് കേരളത്തില്‍, അതിനാല്‍ ഓണാഘോഷം പോലുള്ള പരിപാടികളില്‍ ആരും ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടപ്പാടി അഗളിയിൽ കേരള ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്‌ത ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
യോഗ്യത ഇല്ലാത്തവരെ യൂണിവേഴ്‌സിറ്റികളില്‍ നിയമിച്ചു എന്നതുകൊണ്ടാണ് ആ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്. ഭരണഘടനാപരമായി അത് ഗവര്‍ണറുടെ ചുമതലയാണ്. ആരോടെങ്കിലുമുള്ള വ്യക്തിപരമായ വിദ്വേഷത്തിന്റെയോ പകയുടെയോ പേരിലല്ല.
സര്‍വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ അധികാരത്തിൽ ഇരിക്കുന്നവരുടെ ബന്ധുക്കൾക്ക് ലഭിക്കുന്നതിലൂടെ യൂണിവേഴ്‌സിറ്റികളെ നഴ്‌സറികളാക്കാന്‍ അനുവദിക്കില്ല. സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണ അവകാശം ഉറപ്പാക്കുകയെന്നത് തന്‍റെ ബാധ്യതയാണ്. ഇതിൽ വ്യക്തിപരമായ താൽപര്യങ്ങളില്ലെന്നും ചുമതല നിറവേറ്റൽ മാത്രമാണെന്നും അതിന് തനിക്ക് ബാധ്യതയുണ്ടെന്നും ഗവർണർ പറഞ്ഞു.