പാലക്കാട്:അട്ടപ്പാടി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒൻപത് ഡോക്‌ടർമാരുണ്ടെങ്കിലും രോഗികളെ പരിശോധിക്കാൻ ഒരു ഡോക്‌ടർ പോലുമില്ല. ഇന്നലെ ആശുപത്രിയിലെത്തിയ പെൺകുട്ടി ചികിത്സ ലഭിക്കാത്തതിനാല്‍ കുഴഞ്ഞുവീണു. ഒപിയിൽ രോഗികൾ ബഹളം വച്ചതിനെ തുടർന്ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സുപ്രണ്ടുമാണ് രോഗികളെ പരിശോധിച്ചത്.
ഡോക്‌ടർമാരില്ല; അഗളി ആശുപത്രിയില്‍ പെൺകുട്ടി കുഴഞ്ഞു വീണു - അഞ്ച് ഡോക്‌ടർമാർ അവധയിൽ
ഒപിയിൽ രോഗികൾ ബഹളം വച്ചതിനെ തുടർന്ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സുപ്രണ്ടുമാണ് രോഗികളെ പരിശോധിച്ചത്
പരിശോധിക്കാൻ ഡോക്‌ടർമാരില്ല; അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽചികിത്സക്കെത്തിയ പെൺക്കുട്ടി കുഴഞ്ഞു വീണു
ഒൻപത് ഡോക്‌ടർമാരിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും, ഒരാൾ ട്രെയിനിങ്ങിലുമാണ്. ബാക്കി ഏഴ് ഡോക്‌ടർമാരിൽ ഒരാൾ പോസ്റ്റ്‌മോർട്ടം ഡ്യൂട്ടിയിലാണ്. ഒരു ഡോക്‌ടർ ഉച്ചയ്ക്ക് ശേഷമാണ് ജോലിക്ക് കയറുന്നത്. ബാക്കിയുള്ള അഞ്ച് പേരും അവധി അപേക്ഷയിൽ അനുമതി വാങ്ങാതെ അവധിയിൽ പ്രവേശിച്ചുവെന്നാണ് ആരോപണം.