കേരളം

kerala

ETV Bharat / state

കൊച്ചുവേളി യാർഡിന്‍റെ നവീകരണം; രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല - നിലമ്പൂർ

ഡിസംബര്‍ ആറാം തീയതി കായംകുളം വരെ ട്രെയിൻ സര്‍വീസ് നടത്തും. ഡിസംബര്‍ ഏഴാം തീയതി മുതല്‍ 12 വരെ പൂര്‍ണമായും സര്‍വീസ് ഉണ്ടാകില്ല.

രാജ്യറാണി എക്‌സ്പ്രസ് ആറു ദിവസം ഓടില്ല  കൊച്ചുവേളി യാർഡിന്‍റെ നവീകരണം  kochuveli rajyarani express cancelled for six days  rajyarani express cancelled for six days  nilambur kochuveli rajyarani express  നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്  കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡ്  കൊച്ചുവേളി  നിലമ്പൂർ
രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല

By

Published : Dec 4, 2022, 4:39 PM IST

പാലക്കാട്: നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിന്‍റെ പ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചത്. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ഡിസംബര്‍ ആറാം തീയതി കായംകുളം വരെ സര്‍വീസ് നടത്തും.

ഡിസംബര്‍ ഏഴാം തീയതി മുതല്‍ 12 വരെ പൂര്‍ണമായും സര്‍വീസ് ഉണ്ടാകില്ല. പ്ലാറ്റ്‌ഫോം നിര്‍മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 12 വരെ 21 ട്രെയിനുകളും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. 34 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

  • കൊല്ലം-കന്യാകുമാരി മെമു എക്‌സ്‌പ്രസ്
  • കന്യാകുമാരി-കൊല്ലം മെമു എക്‌സ്‌പ്രസ്
  • കൊച്ചുവേളി-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്
  • നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്‌പ്രസ്
  • കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്‌പ്രസ്
  • ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ് എക്‌സ്‌പ്രസ്
  • കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്‌പ്രസ്
  • എസ്എംവിടി ബെംഗളൂരു -കൊച്ചുവേളി ഹംസഫര്‍ എക്‌സ്‌പ്രസ്
  • കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്‌സ്‌പ്രസ്
  • മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ്
  • തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി
  • ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി
  • കൊല്ലം-തിരുവനന്തപുരം എക്‌സ്‌പ്രസ്
  • നാഗര്‍കോവില്‍-കൊല്ലം എക്‌സ്‌പ്രസ്
  • കൊല്ലം-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്
  • പുനലൂര്‍-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്
  • കന്യാകുമാരി-പുനലൂര്‍ എക്‌സ്‌പ്രസ്
  • എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്
  • തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്

ABOUT THE AUTHOR

...view details