പാലക്കാട്:അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുള്ളിയിലെ കുപ്പൻ കോളനിയിൽ രഞ്ജിതയുടെയും രഞ്ജിത്തിന്‍റെയും 23 ദിവസം പ്രായമുള്ള പെൺ കുഞ്ഞാണ് മരിച്ചത്. ജനനസമയത്ത് കുട്ടിക്ക് തൂക്കക്കുറവുണ്ടായിരുന്നു. 1.6 കിലോയായിരുന്നു കുട്ടിയുടെ തൂക്കം.
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം - നവജാത ശിശുമരണം
തൂക്കക്കുറവുള്ളതിനാൽ അത്യാഹിതവിഭാഗത്തിലായിരുന്ന കുട്ടി ഞായറാഴ്ച പുലർച്ചെ 2.30നാണ് മരിച്ചത്

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു പ്രസവം. തൂക്കക്കുറവുള്ളതിനാൽ അത്യാഹിതവിഭാഗത്തിലായിരുന്ന കുട്ടി ഞായറാഴ്ച പുലർച്ചെ 2.30നാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം ആറായി.