പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ നവജാതശിശു മരിച്ചു. ഊത്തുക്കുഴിയിൽ സജിത - ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ചൊവാഴ്‌ച രാത്രി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി പത്തിന് പ്രസവിച്ച കുഞ്ഞ് 11 മണിക്ക് മരിക്കുകയായിരുന്നു.
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം: ഈ വർഷം മരിച്ചത് പത്ത് കുഞ്ഞുങ്ങൾ - kerala latest news
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞ് ഒരു മണിക്കൂറിന് ശേഷം മരിച്ചു. നവജാത ശിശുക്കളടക്കം അട്ടപ്പാടിയിൽ ഈ വർഷം ശിശുമരണം പത്തായി.
അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു: ഈ വർഷം മരണപ്പെട്ടത് പത്ത് കുഞ്ഞുങ്ങൾ
ഏഴുമാസം പ്രായമുള്ള കുഞ്ഞിന് 720 ഗ്രാം തൂക്കമുണ്ടായിരുന്നു. കഴിഞ്ഞ മാസം 22നാണ് സജിതയെ ഉയർന്ന രക്തസമ്മർദം മൂലം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇതോടെ എട്ട് നവജാത ശിശുക്കളും രണ്ട് ശിശുക്കളുമാണ് ഈ വർഷം അട്ടപ്പാടിയിൽ മരിച്ചത്.