പാലക്കാട്: ആലത്തൂരിൽ പുതിയ ലാൻഡ് ട്രൈബ്യൂണൽ ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കെ.ഡി പ്രസേനൻ എംഎൽഎ ഉന്നയിച്ച സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയിൽ അറിയിച്ചത്. പട്ടയ ആവശ്യങ്ങൾക്ക് ആലത്തൂർ താലൂക്കിലുള്ളവർ നിലവിൽ 70 കിലോ മീറ്റർ ദൂരെ പട്ടാമ്പി ട്രൈബ്യൂണലിനെയാണ് ആശ്രയിക്കുന്നത്.
ആലത്തൂരിൽ പുതിയ ലാൻഡ് ട്രൈബ്യൂണൽ; ഉറപ്പ് നൽകി റവന്യു മന്ത്രി കെ.രാജൻ - ആലത്തൂരിൽ പുതിയ ലാൻഡ് ട്രൈബ്യൂണൽ
പട്ടയ ആവശ്യങ്ങൾക്ക് ആലത്തൂർ താലൂക്കിലുള്ളവർ നിലവിൽ 70 കിലോ മീറ്റർ ദൂരെ പട്ടാമ്പി ട്രിബ്യൂണലിനെയാണ് ആശ്രയിക്കുന്നത്.

മൂന്നും നാലും ബസ് കയറി പട്ടാമ്പിയിലെത്തുകയെന്നത് പാവപ്പെട്ടവരെ ഏറെ പ്രയാസപ്പെടുത്തുന്നു. പട്ടാമ്പിയിൽ തീർപ്പാക്കാനുള്ള 11,279 പട്ടയങ്ങളിൽ 7,000 എണ്ണവും ആലത്തൂർ താലൂക്കിലേതാണ്. മാസം ശരാശരി 50 അപേക്ഷ തീർപ്പാക്കുമ്പോൾ 200 പുതിയ അപേക്ഷ ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാനും പരാതികൾ അതിവേഗം തീർപ്പാക്കാനും പട്ടാമ്പി ട്രൈബ്യൂണലില്‍ നിന്ന് ആലത്തൂരിനെ വേർപെടുത്തി പാലക്കാട് ട്രൈബ്യൂണലുമായി സംയോജിപ്പിക്കുകയോ പുതിയ ട്രൈബ്യൂണൽ ആരംഭിക്കുകയോ പ്രത്യേക അദാലത്തോ സിറ്റിങ്ങോ നടത്തണമെന്നാണ് കെ.ഡി പ്രസേനൻ എംഎൽഎ ആവശ്യപ്പെട്ടത്.
Also Read: പാലക്കാട് ധോണിയെ വിറപ്പിച്ച പുലി കെണിയില്‍ കുടുങ്ങി; ആശങ്കയ്ക്ക് വിരാമം