പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. പുതൂർ മേലെ ചുണ്ടപ്പെട്ടി ഊരിൽ ശാലിനി-മോഹൻ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷത്തെ നാലാമത്തെ ശിശുമരണമാണിത്. ഏഴ് മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിന് 620 ഗ്രാം തൂക്കമുണ്ടായിരുന്നു. മരണകാരണം പോഷകാഹാര കുറവല്ലെന്നും അമിത രക്തസ്രാവം മൂലമാണെന്നും പാലക്കാട് ഡിഎംഒ ഡോ. പ്രഭുദേവ് അറിയിച്ചു.
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം - അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
പുതൂർ മേലെ ചുണ്ടപ്പെട്ടി ഊരിൽ ശാലിനി-മോഹൻ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
മൂന്ന് ദിവസം മുമ്പ് ശാലിനിയെ അട്ടപ്പാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇവരെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു കുഞ്ഞിന്‍റെ മരണം.
Last Updated : Aug 23, 2019, 12:23 PM IST
TAGGED:
new born died in attapadi