കേരളം

kerala

ETV Bharat / state

പട്ടാമ്പി കോളജിൽ എൻ.സി.സി യൂണിറ്റ് മഴക്കുഴി നിർമിച്ചു - WATER PROTECTION

എൻ.സി.സി യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് മഴക്കുഴികൾ നിർമിക്കുന്നത്. മഴവെള്ളത്തെ ഭുമിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക് ഡൗൺ കാലത്തും മഴക്കുഴി നിര്‍മിക്കുന്നത്.

മഴക്കുഴി  ജല ലഭ്യത  ഭൂഗര്‍ഭ ജല സംരക്ഷണം  പട്ടാമ്പി  പട്ടാമ്പി കോളജ്  എൻ.സി.സി യൂണിറ്റ്  NCC  WATER PROTECTION  PATTAMBI COLLEGE
പട്ടാമ്പി കോളജിൽ മഴക്കുഴി നിർമാണം ആരംഭിച്ചു

By

Published : May 21, 2020, 2:30 PM IST

പാലക്കാട്: പട്ടാമ്പി കോളജിൽ മഴക്കുഴികള്‍ നിര്‍മിച്ചു. എൻ.സി.സി യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് മഴക്കുഴികൾ നിർമിക്കുന്നത്. മഴവെള്ളത്തെ ഭുമിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക് ഡൗൺ കാലത്തും മഴക്കുഴി നിര്‍മിക്കുന്നത്.

ലോക്ക് ഡൗണ്‍ കാരണം വിദ്യാര്‍ഥികൾക്ക് കോളജിൽ ഒത്തു കൂടാൻ കഴിയാത്തതിനാൽ ഒരോ കേഡറ്റും അവരുടെ വീട്ടുവളപ്പിൽ ചുരുങ്ങിയത് രണ്ട് കുഴികകളെങ്കിലും കുഴിച്ച് മുന്നൂറിൽ പരം കുഴികൾ ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കോളജ് വളപ്പിലെ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ മഴക്കുഴികൾ കുഴിച്ചു. എൻ.സി.സി കേഡറ്റുകൾ തന്നെയാണ് പ്രവർത്തനം നടത്തുന്നത്. ഇതോടൊപ്പം ജല സംരക്ഷണം, സാമൂഹ്യ വനവൽക്കരണം എന്നിവയെ കുറിച്ച് ബോധവൽക്കരണവും നടത്തുന്നുണ്ട്.

പട്ടാമ്പി കോളജിൽ എൻ.സി.സി യൂണിറ്റ് മഴക്കുഴി നിർമിച്ചു

ABOUT THE AUTHOR

...view details