കേരളം

kerala

ETV Bharat / state

സ്വപ്നയുടെ കാറിന്‍റെ നെയിംബോര്‍ഡ് മാറ്റി: നിയമ വിരുദ്ധമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സ്വപ്ന ഉപയോഗിച്ചിരുന്ന കെഎൽ 06 ജെ 2325 വാഹനത്തിലായിരുന്നു ബോർഡ്‌ സ്ഥാപിച്ചിരുന്നത്

HRDS  NGO UNION HRDS  SWAPNA SURESH HRDS CAR  എച്ച്ആര്‍ഡിഎസ്  എന്‍ജിഒ യൂണിയന്‍ എച്ച്ആര്‍ഡിഎസ്
എച്ച്ആര്‍ഡിഎസ് സ്വപ്‌നയ്‌ക്ക് വിട്ട് നല്‍കിയ കാറിലെ നെയിം ബോര്‍ഡ് മാറ്റി

By

Published : Jun 10, 2022, 1:23 PM IST

പാലക്കാട്:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സഞ്ചരിക്കാന്‍ എച്ച്ആര്‍ഡിഎസ് നല്‍കിയ കാറില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് മാറ്റി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആര്‍ എസ് എസ് നിയന്ത്രിത എന്‍ജിഒ സംഘടനയായ എച്ച്ആര്‍ഡിഎസ് നിയമവിരുദ്ധമായാണ് കാറില്‍ നെയിം ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

സ്വപ്ന ഉപയോഗിച്ചിരുന്ന കെഎൽ 06 ജെ 2325 വാഹനത്തിലായിരുന്നു ബോർഡ്‌ സ്ഥാപിച്ചിരുന്നത്. നിലവില്‍ സ്വകാര്യ ഏന്‍ജിഒ സംഘടനകള്‍ക്ക് വാഹനത്തില്‍ നെയിം ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. സംഘടനയുടെ മുഴുവൻ വാഹനങ്ങളിൽ നിന്നും ബോർഡുകൾ നീക്കാൻ കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details